
മലയാള ചലച്ചിത്രം ” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
ത്രില്ലടിപ്പിക്കുന്ന കഥാവഴിയും , മികച്ച പ്രകടനവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും ബേബി മോണിക്കയും നിഖില വിമലും ഒന്നിക്കുന്ന ” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു
‘ബിലീവ് ഇറ്റ് ഓര് നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാര്‍ക്ക് സോണ്‍ ഉണ്ടെന്ന് പറയാറുണ്ട്. ഈ ഡാര്‍ക്ക് സോണ്‍ പശ്ചാത്തലമാക്കി കൊണ്ട് തന്നെയാണ് ദി പ്രീസ്റ്റ് ത്രില്ലടിപ്പിക്കുന്ന കഥ പറയുന്നത്. ഫാ. ബെനഡിക്റ്റ് ആയി മമ്മൂട്ടി ലുക്കിലും ഭാവത്തിലും പുത്തന്രൂപത്തിലെത്തിയ ദി പ്രീസ്റ്റ് മികച്ചൊരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറാണ്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച സിനിമ എന്ന പ്രത്യേകത കൂടി ദി പ്രീസ്റ്റിനുണ്ട്.
ഏഷ്യാനെറ്റിൽ മലയാളചലച്ചിത്രം ” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ജൂൺ 4 വെള്ളിയാഴ്ച രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.