മലയാള ചലച്ചിത്രം ” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
ത്രില്ലടിപ്പിക്കുന്ന കഥാവഴിയും , മികച്ച പ്രകടനവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും ബേബി മോണിക്കയും നിഖില വിമലും ഒന്നിക്കുന്ന ” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു
‘ബിലീവ് ഇറ്റ് ഓര് നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാര്‍ക്ക് സോണ്‍ ഉണ്ടെന്ന് പറയാറുണ്ട്. ഈ ഡാര്‍ക്ക് സോണ്‍ പശ്ചാത്തലമാക്കി കൊണ്ട് തന്നെയാണ് ദി പ്രീസ്റ്റ് ത്രില്ലടിപ്പിക്കുന്ന കഥ പറയുന്നത്. ഫാ. ബെനഡിക്റ്റ് ആയി മമ്മൂട്ടി ലുക്കിലും ഭാവത്തിലും പുത്തന്രൂപത്തിലെത്തിയ ദി പ്രീസ്റ്റ് മികച്ചൊരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറാണ്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച സിനിമ എന്ന പ്രത്യേകത കൂടി ദി പ്രീസ്റ്റിനുണ്ട്.
ഏഷ്യാനെറ്റിൽ മലയാളചലച്ചിത്രം ” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ജൂൺ 4 വെള്ളിയാഴ്ച രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.
മലയാളചലച്ചിത്രം ” ദൃശ്യം 2 ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചലച്ചിത്രം ” ദൃശ്യം 2 ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മെയ് 21 വെള്ളിയാഴ്ച രാത്രി 7 മണിക്ക് .
ഒരു രഹസ്യത്തിന് ചുറ്റുമുള്ള അനേകം സാധ്യതകളില്‍ ഒന്നാണ് അതിനെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠ, പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനു ആ വിദ്യ തന്നെയാണ് സംവിധായകനായ ജിത്തു ജോസഫ് , മെഗാഹിറ് ചലച്ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ പരീക്ഷിച്ചിരിക്കുന്നത്. ചലച്ചിത്രങ്ങളില്‍ നിന്നും അതിലെ കഥകളില്‍ നിന്നും ജീവിതം കണ്ടെത്തുകയും അതിലൂടെ ജീവിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ജോര്‍ജ്ജ് കുട്ടിയും അയാളുടെ പ്രിയപ്പെട്ട കുടുംബവും മലയാളിപ്രേക്ഷകർക്ക് ” ദൃശ്യം 2 ” വിലും മനസ്സില്‍ തങ്ങിനിൽക്കുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിക്കും. ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി കഥപറയുന്ന ” ദൃശ്യം 2 ” – ൽ ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്‍ജ്ജു കുട്ടിയും കുടുംബവും.
ദൃശ്യം 2 – ന്റെ ഈ വേൾഡ് ടെലിവിഷൻ പ്രീമിയർ മോഹന്‍ലാലിനുള്ള ഏഷ്യാനെറ്റിന്റെ ജന്മദിനസമ്മാനം കൂടിയാണ് .
Latest Malayalam Crime Thriller Operation Java To Premiere On May 15th At 7:00 P.M On ZEE Keralam
Tharun Moorthy’s directorial debut ‘Operation Java’ which created a huge buzz in theatres is all set for its television premiere on May 15th at 7 PM on ZEE Keralam. The real-life inspired investigative thriller telecasts after the recent set of first on TV films on the channel like Innu Muthal, Krishnan Kutti Pani Thudangi and Wolf. ‘Operation Java’ has garnered wide appreciation for its excellent presentation and illustrates sharp investigative practices of the Police.
Zee Keralam WTP
The talented line-up, including Balu Varghese, Irshad, Binu Pappu, Mathew Thomas, Sudhi Koppa, Deepak Vijayan, Luke Mann, P Balachandran, Vinayakan, Dhanya Ananya, Mamitha Baiju and Prashanth Alexander complete the list of entertaining cast. Cinematography of the film is by Faiz Siddique and music by Jakes Bijoy.
സീ കേരളം ചാനലിൽ ടിവി റിലീസിനൊരുങ്ങി സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ ‘ഓപ്പറേഷൻ ജാവകൊച്ചി: തീയെറ്ററുകളില് വലിയ തരംഗം സൃഷ്ടിച്ച ജനപ്രിയ സിനിമ ഓപറേഷന് ജാവ മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളം ചാനലിലൂടെ മേയ് 15ന് വൈകീട്ട് ഏഴിന് പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തുന്നു. നവാഗത സംവിധായകന് തരുണ്‍ മൂര്‍ത്തി ഒരുക്കിയ ഈ സിനിമ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസനേടിയിരുന്നു. സമകാലിക സാമൂഹിക പ്രശ്നങ്ങളെ കോര്‍ത്തിണക്കി പോലീസിന്റെ കുറ്റാന്വേഷണ രീതികളെ മികച്ച രീതിയില്‍ ആവിഷ്ക്കരിച്ചതിലൂടെ ഏറെ ശ്രദ്ധയും ഈ ചിത്രം നേടിയിരുന്നു. ഇന്നു മുതൽ, കൃഷ്ണൻകുട്ടി പണി തുടങ്ങി, വൂൾഫ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ടെലിവിഷൻ ടെലികാസ്റ്റിനു ചാനലിന് ലഭിച്ച വമ്പൻ സ്വീകാര്യതയ്ക്ക് ശേഷമെത്തുന്ന ഓപറേഷന് ജാവയും കുടുംബപ്രേക്ഷകരെ പ്രീതിപ്പെടുത്തുമെന്നുറപ്പാണ്ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പപ്പു, മാത്യു തോമസ് ,സുധി കോപ്പ, ദീപക് വിജയന്, ലുക്ക്മാന്‍, പി ബാലചന്ദ്രന്, വിനായകന്, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
Cinema aficionados can catch the recently released Malayalam mystery thriller, Nizhal on Amazon Prime Video starting 11th May. Directed by Appu N. Bhattathiri with Kunchacko Boban and Nayanthara in lead roles, the film revolves around John Baby who is recouping from a traumatic accident, meets Nitin, a young boy who in turn interests him with murder stories. Eventually, John explores the possibility of Nitin’s stories by mapping the events which happen to match with the real-time incidents that took place.
The Last Hour S1 (Hindi) – 14th May LOL- Hasse Toh Phasse (Hindi) – 30th April Photo-Prem (Marathi) – 7th May The Boy from Medellin (English) – 7th May
Nizhal (Malayalam)- 11th May
John Baby who is recouping from a traumatic accident, meets Nitin, a young boy who in turn interests him with murder stories. Eventually, John explores the possibility of Nitin’s stories by mapping the events which happen to match with the real-time incidents that took place.
Amazon Prime Video brings its viewers in India an astonishing mix of Indian and International titles spanning multiple languages and genres.Starting 14th May, gear up to watch Amazon Original Series The Last Hour, the first-ever Indian supernatural crime thriller by Amazon Prime Video i. Set up in a small Himalayan town, The Last Hour is a Shaman (Healer) story, who joins a newly transferred cop to track down a mysterious killer.
Created, written and produced by Amit Kumar and Anupama Minz, and executive produced by Amit Kumar and Academy Award and four-time BAFTA award winner, Asif Kapadia, The Last Hour features a stellar cast including Sanjay Kapoor, Shahana Goswami, Karma Takapa, Shaylee Krishen, Raima Sen, Robin Tamang and Mandakini Goswami in pivotal roles.
Mahatma The Great was Premiered on Asianet and Surya Tv at 11.30pm same time on August 15th , 1999 Sunday. , Asianet have rights after some time. After that Kairali sold this Movie. Now again shared to Surya Tv on 2020 August
മേഘ്ന വിൻസെന്റും ഷാനവാസും പ്രധാന വേഷത്തിലെത്തുന്ന മിസ്സിസ് ഹിറ്റ്ലർ ഏപ്രിൽ 19 മുതൽ സീ കേരളം ചാനലിൽ കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര മിസ്സിസ് ഹിറ്റ്ലർ ഏപ്രിൽ 19, 8:30 മുതൽ പ്രക്ഷേപണം ആരംഭിക്കുന്നു. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയൽ താരങ്ങളിലൊരാളായ ഷാനവാസ് ‘ഹിറ്റ്ലർ’ എന്ന പുതിയ വേഷത്തിലൂടെ ആവേശകരമായ ഒരു റീ എൻട്രി സൃഷ്ടിക്കാൻ ഒരുങ്ങുകയാണിപ്പോൾ. മിനിസ്ക്രീനിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് പ്രേക്ഷകരെല്ലാം. രുദ്രനും ഇന്ദ്രനും ശേഷം ഒരു കില്ലർ മേക്കോവറിലാണ് ഷാനവാസ് തിരിച്ചെത്തിയിരിക്കുന്നത്. ദേവ് കൃഷ്ണ, ജ്യോതി എന്നീ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഷാനവാസിനും മേഘ്ന വിൻസെന്റിനും പുറമെ സിനിമ -സീരിയൽ താരം പൊന്നമ്മ ബാബുവും ഒരു മുഖ്യ വേഷത്തിൽ പരമ്പരയിലുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഭാവത്തിലും പെരുമാറ്റത്തിലും കർക്കശക്കാരനായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായ ജ്യോതിയെയാണ് മേഘ്ന വിൻസെന്റ് അവതരിപ്പിക്കുന്നത്. ഈ രണ്ടു തരക്കാരുടെ ഒരുമിച്ചുള്ള ജീവിതത്തിലെ മധുരവും കയ്പ്പും നിറഞ്ഞ കാഴ്ചകളാണ് പരമ്പരയുടെ പ്രധാന കഥാതന്തു . മിസ്സിസ് ഹിറ്റ്ലർ പ്രീമിയർ ഏപ്രിൽ 19 നു 8:30 മുതൽ സീ കേരളം ചാനലിൽ.
എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാർ ഇന്ത്യ
ടെലിവിഷൻ ഉപഭോക്താക്കൾക്കിടയിൽ എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ സ്റ്റാർ ഇന്ത്യ പുതിയ പ്രചാരണ പരിപാടികൾ ആരംഭിക്കും. ” സിർഫ് ദിഖാനെ കേലിയെ നഹി, ദേഖനെ മേം ബി റിയൽ എച്ച്ഡി എക്സ്പെരിയന്സസ് ” എന്നാണ് പ്രചാരണപരിപാടി . സ്റ്റാർ ഇന്ത്യയുടെ നെറ്റ്വർക്കുകളിൽ ഏഴു ഭാഷകളിൽ ഈ പ്രചാരണം സംപ്രേക്ഷണം ചെയ്യും
എച്ച്ഡി ടിവിയും എച്ച്ഡി സെറ്റ് – ടോപ്പ് ബോക്സുമുണ്ടെങ്കിൽ എച്ച് ഡി അനുഭവം പ്രദാനം ചെയ്യുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും കരുതുന്നത് . എന്നാൽ ഇതോടൊപ്പം എച്ച് ഡി ചാനലുകളുടെ വരിക്കാർ ആയെങ്കിൽ മാത്രമേ എച്ച് ഡി അനുഭവം സമ്പൂര്ണമാകുമെന്ന അറിവ് പകരുവാനാണ് സ്റ്റാർ ഇന്ത്യ ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്
ഇതിനു `നർമത്തിന്റെ മേമ്പൊടി ചേർത്താണ് ഈ പ്രചാരണ പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത് . എച്ച് ഡി ചാനലിന്റെ വരികക്കാരായാൽ മാത്രമേ സമ്പൂർണ എച്ച് ഡി അനുഭവം ലഭിക്കുകയുള്ളുവെന്നു അറിയാവുന്ന പ്രേക്ഷകരുടെ എണ്ണം 25 ശതമാനത്തിനു താഴെയെന്നാണ് സ്റ്റാർ ഇന്ത്യ നടത്തിയ പാദനയത്തിൽ കണ്ടെത്തിയിട്ടുള്ളത് .
സ്റ്റാർ ഇന്ത്യ ഇപ്പോഴും ശ്രദ്ധ കേന്ദ്രികരിച്ചിട്ടുള്ളത് തങ്ങളുടെ കാഴ്ചക്കാർക്ക് സമാനതകളില്ലാത്ത വിനോദാനുഭവവും മൂല്യവും നൽകുക എന്നതിലാണ് . വിവിധ ഭാഷകളിലുള്ള 26 സ്റ്റാർ എച്ച് ഡി ചാനലുകളിലൂടെ ഉള്ളടക്കത്തോടൊപ്പം മികച്ച കാഴ്ച അനുഭവം നൽകുന്നതിനും ഉദ്ദേശിക്കുന്നു. സ്റ്റാർ എച്ച് ഡി ചാനലുകളുടെ വരിക്കാരാകുന്നത് അതിനുസഹായിക്കും എച്ച് ഡി ചാനലുകൾ റീചാർജ് ചെയ്യുന്നതിന്റെ പ്രസക്തി മനസിലാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണ പരിപാടി എന്ന് സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ ഇന്ത്യ ആൻഡ് ഇന്റർനാഷണൽ ടിവി ആൻഡ് ഡിസ്ട്രിബൂഷൻ പ്രസിഡന്റ് ഗുർജീവ് സിംഗ് കപൂർ പറഞ്ഞു .
“കൃഷ്ണൻകുട്ടി പണി തുടങ്ങി” സീ കേരളം ചാനലിൽ റിലീസിനൊരുങ്ങുന്നു കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടി വി റിലീസ് ആയി പുറത്തിറങ്ങിയ “ഇന്ന് മുതൽ” എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ. സൂരജ് ടോം സംവിധാനം ചെയ്യുന്ന “കൃഷ്ണൻകുട്ടി പണി തുടങ്ങി” എന്ന ചിത്രമാണ് 2021 ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക് സീ കേരളത്തിൽ നേരിട്ട് പ്രദർശിപ്പിക്കുക. കോമഡി പശ്ചാത്തലത്തിലുള്ള ഈ ഹൊറർ ത്രില്ലെർ സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ ഹിറ്റായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ അയ്യപ്പൻ എന്നിവർ പ്രധാനവേഷത്തിലും നിഗൂഢത നിറഞ്ഞ കൃഷ്ണൻകുട്ടി എന്ന കഥാപാത്രവുമെത്തുന്ന ചിത്രം ടെലിവിഷൻ പ്രേക്ഷകർക്ക് ഒരു ദൃശ്യശ്രവ്യ വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ ജിത്തു ദാമോദർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ശബ്ദ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജസ്റ്റിൻ ജോസാണ്. ബാഹുബലി, പദ്മാവത് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം ജസ്റ്റിൻ ജോസിന്റെ സംഗീത വിസ്മയം ഉൾക്കൊള്ളുന്നുവെന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. പേപ്പർകോൺ സ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നോബിൾ ജോസാണ്. ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക് സീ കേരളം ചാനലിൽ “കൃഷ്ണൻകുട്ടി പണി തുടങ്ങി” പ്രദർശനത്തിനെത്തും .